ശിവരാത്രി 2023
നൂറനാട് പടനിലം പരബ്രമ്ഹ ക്ഷേത്രത്തിലെ ഈ വർഷത്തെ ശിവരാത്രി മഹോത്സവം 2023 ഫെബ്രുവരി 18 ന് പൂർവ്വാധികം ഭംഗിയായി നടത്തപ്പെടുന്നു.ഭക്തജനങ്ങളുടെ എല്ലാവിധ സഹായ സഹകരണങ്ങളും അഭ്യർത്ഥിച്ചുകൊള്ളുന്നു.
2023 ഫെബ്രുവരി 18 ശനിയാഴ്ച
- രാവിലെ 5 മുതൽ ഉരുളിച്ച വഴിപാട്,
- രാവിലെ 5.30 മുതൽ വിവിധ കരകളിൽ നിന്നുള്ള കാവടി ഘോഷയാത്ര വരവ്,
- വൈകിട്ട് 4 മണിമുതൽ കേരളത്തിലെ ഏറ്റവും മികച്ചകെട്ടുകാഴ്ചകൾ.
- രാത്രി 11.00 ന് സംഗീത സദസ്സ്:ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യൻ, വയലിൻ : കടനാട് വി കെ ഹരിദാസ്, മൃദംഗം : കവിയൂർ സനൽ, ഘടം : ആറ്റിങ്ങൽ എം ആർ മധു, മുഖർശംഖ് : താമരക്കുടി ആർ രാജാഖരൻ
- രാത്രി 1.30 ന് തിരുവനന്തപുരം അണിയരങ്ങ് അവതരിപ്പിക്കുന്ന സിനിമാറ്റിക്ക് ഡ്രാമ വീരഭൈരവി.
ശിവരാത്രി പിറ്റേന്ന്നന്ദികേശ ദർശനം
നൂറനാടിന്റെ തനത് പൈതൃകമായ നന്ദികേശ ശില്പഭംഗി ദർശിക്കുന്നതിനായി ഒരു ദിനം കൂടി…. നന്ദികേശ കെട്ടുകാഴ്ചകൾ ക്ഷേത്ര മൈതാനിയിൽ അണിനിരക്കുന്നു. വൈകിട്ട് 7.30pm നാടൻപാട്ട്



