പരബ്രഹ്മ_ചൈതന്യ പുരസ്‌കാരം

നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ ക്ഷേമകാര്യ കമ്മിറ്റി ഏർപ്പെടുത്തിയിരിക്കുന്ന പരബ്രഹ്മ_ചൈതന്യ പുരസ്‌കാരം പ്രഖ്യാപിച്ചു. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം മലയാളികളുടെ കറുത്ത മുത്ത് ഡോക്ടർ ഐ എം വിജയനാണ് ഇത്തവണ ഈ ബഹുമതി ലഭിച്ചത്. പടനിലത്തെ പോലെ ഫുട്ബോൾ പ്രേമികൾ ഏറെ ഉള്ള നാട്ടിൽ ആദ്യമായ് ആണ് സ്പോർട്സ് രംഗത്ത് നിന്നും ഒരാൾക്ക് ഈ പുരസ്‌കാരം നൽകുന്നത്.

തിരുവന്തപുരം പ്രസ്സ് ക്ലബ്ബിൽ ജൂറി ചെയർമാൻ ആർ അജിത് കുമാർ ജൂറി അംഗം സി റഹിം, ജൂറി അംഗം ഡോ സുരേഷ് നൂറനാട് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്‌ പി അശോകൻ നായർ, സെക്രട്ടറി ജി ഗോപൻ,ഖജാൻജി മനു പനയ്ക്കൽ,വൈസ് പ്രസിഡന്റ്‌ എസ് സുകു, ജോ.സെക്രട്ടറി വേണുഗോപാലകുറുപ്പ്, ക്ഷേമകാര്യ കമ്മിറ്റി കൺവീനർ രോഹിത് പാറ്റൂർ എന്നിവരുടെ സാനിധ്യത്തിൽ ജൂറി ചെയർമാൻ അജിത് കുമാർ ആണ് ഐ എം വിജയൻന്റെ പേര് പരസ്യപെടുത്തിയത്നവംബർ 17 ന് നടക്കുന്ന വൃശ്ചിക മഹോത്സവം ഉത്ഘാടന സമ്മേളനത്തിൽ പുരസ്‌കാരം അദ്ദേഹത്തിന് നൽകും