
Sivarathri
ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാണ് പടനിലം പരബ്രഹ്മ ക്ഷേത്രം. പടിഞ്ഞാറോട്ടു ദർശനമുള്ള കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് പടനിലം. സാധാരണ ക്ഷേത്രങ്ങളിൽ കാണുന്നതുപോലെ ഗോപുരങ്ങളോ ചുറ്റമ്പലങ്ങളോ ഈ ക്ഷേത്രത്തിനില്ല. നടയടപ്പ് നടതുറപ്പ് മുതലായ ചടങ്ങുകളും ഇവിടെയില്ല.
